മണ്ണാര്‍ക്കാട് : സ്കൂള്‍ സുരക്ഷ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ വേഗത്തില്‍ നട പ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗ സ്ഥരായ ഡി.ഡി.ഇ., എ.ഡി., ആര്.ഡി.ഡി., ഡി.ഇ.ഒ.,എ.ഇ.ഒ., വിദ്യാകിരണം കോര്‍ഡി നേറ്റര്‍മാര്‍, കൈറ്റ് കോര്‍ഡിനേറ്റര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ യോഗ ത്തില്‍ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും സെക്രട്ടറിയേറ്റ് പി.ആര്. ചേം ബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
മെയ് 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ബി. ആര്.സി. വഴി സ്കൂളുകളില്‍ സന്ദര്‍ശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോര്‍ട്ട് തയ്യാറാ ക്കും. ജൂലൈ 31 ന് മുമ്പായി ഡി.ഡി.മാര്‍, ജില്ലാതലത്തില്‍ ചെയ്യേണ്ടവ മുന്‍നിര്‍ത്തി അതാത് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കണം. ഇതിന്റെ മൊത്തം റിപ്പോര്‍ട്ട് ക്രോഡീക രിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കണം. കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കണം.
എല്ലാ ഡി.ഡി. മാരും സ്കൂള്‍ സുരക്ഷാ വിഷയം ഡി.ഡി.സി.യിലെ സ്ഥിരം അജണ്ട ആ ക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കണം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയ റക്ടര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്ത് നല്‍കും. ജില്ലയില്‍ ഡി.ഡി.ഇ., ആര്.ഡി.ഡി., എ.ഡി., ഡയറ്റ് പ്രിന്‍സിപ്പല്‍, കൈറ്റ് ജില്ലാ ഓഫീസര്‍, എസ്.എസ്.കെ. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 7 ടീമുകള്‍ ഓരോ സ്കൂളുകളും സന്ദര്‍ശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ഡി.ഡി.ഇ. യ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ടീമുകളെ നിയോഗിക്കാം.
സമ്പൂര്‍ണ്ണ പ്ലസ്സില്‍ സ്കൂള്‍ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം പ്രധാന അ ധ്യാപകന് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ ഇക്കാര്യങ്ങള്‍ വിശദായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യു.ഐ.പി. ഡി.ഡി. മാര്‍ക്ക് നല്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തലത്തില്‍ ഒരു സേഫ്റ്റി സെല്‍ രൂപീകരിക്കും. ഇത് പൊതുജനങ്ങള്‍ക്ക് പരാതികളോ അറിയിപ്പുകളോ നല്കാന് ഒരു വാട്ട്സ് ആപ്പ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് പൊ തുജനങ്ങളെ അറിയിക്കും. പി.ടി.എ., കുട്ടികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നി വര്‍ക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ ഈ നമ്പറില്‍ അറിയിക്കാം. നിലവിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഈ മാസം 27 ന് ഉന്നതതല യോഗം ചേരും. ആഗസ്റ്റ് 7 ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
