കോട്ടോപ്പാടം: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് സ്വദേശി ചക്കാലക്കുന്നന്‍ അസീസിന്റെ ഭാര്യ ഉമ്മു സല്‍മ യുടെ ചികിത്സാചിലവിലേക്ക് വേണ്ടി എസ്.വൈ.എസ്. അലനല്ലൂര്‍ സോണ്‍ സാന്ത്വനം ഡയറക്ടറേറ്റിന്റെ കീഴില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഒരു നാട് മുഴുവന്‍ ആവശ്യമായ തുക കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ്. 40 ലക്ഷം രൂപയാണ് ചെ ലവ് പ്രതീക്ഷിക്കുന്നത്. ജനപ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും നേതൃ ത്വത്തില്‍ രൂപീകരിച്ച ‘ഉമ്മുസല്‍മ ചികിത്സ സഹായ സമിതി’യാണ് ധന സമാഹരണ ത്തിന് നേതൃത്വം നല്‍കുന്നത്.
കോട്ടോപ്പാടത്ത് വച്ച് നടന്ന ബിരിയാണി ചലഞ്ചില്‍ എസ്.വൈ.എസ്. സാന്ത്വനം എമ ര്‍ജന്‍സി ടീമിന്റെയും സാന്ത്വനം വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ 4000-ല്‍ പരം ഭക്ഷണ പൊതികള്‍ തയ്യാറാക്കി വിതരണം ചെയ്തു. എസ്.വൈ.എസ്. പാലക്കാട് ജില്ല ഡയറക്ടറേറ്റ് അംഗങ്ങളായ ശഫീഖ് അലി അല്‍ ഹസനി കൊമ്പം, മുത്വലിബ് റഹ്മാനി കച്ചേരിപ്പറമ്പ്, അലനല്ലൂര്‍ സോണ്‍ ഭാരവാഹികളായ സൈദലവി സഖാഫി തിരുവിഴാം കുന്ന്, അബൂബക്കര്‍ നാലകത്ത്, ശാഫി കുന്നത്ത്, എം.എ സലാം മുസ്ലിയാര്, മുഹമ്മദലി സഖാഫി കൊമ്പം, മൊയ്തുട്ടി കിഴക്കുംപുറം, സ്വാദിഖ് സഖാഫി കോട്ടപ്പുറം, ഹുസൈന് സഖാഫി, മുബശിര്‍ മാളിക്കുന്ന്, നാസര്‍ കോട്ടോപ്പാടം, ജില്ലാ കൗണ്‍സിലര്‍ ശിഹാബ് കൊടക്കാട് പങ്കെടുത്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉമ്മുസല്‍മ ചികിത്സ സഹായ സമിതിക്ക് കൈമാറും.
