കാരാകുറുശ്ശി : കോവിഡ് 19 പശ്ചാത്തലത്തില്‍ കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് നടത്തുന്ന സാമൂഹ്യ അടുക്കളയിലേക്ക് വാഴേ മ്പുറം പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഒരു ദിവസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. ട്രിപ്പിങ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലെ യുവാക്കള്‍ ആണ് പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് മുഖേന ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. പുലരി ക്ലബ്ബ് പ്രസിഡന്റ് ജാഫര്‍ സെക്രട്ടറി വര്‍ഗ്ഗീസ് എന്നിവര്‍ ശനിയാഴ്ച ഭക്ഷ്യ വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.