മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന പ്രവര്‍ത്തകരായ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. കാരാകുര്‍ശ്ശി പഞ്ചായത്തിലെ പള്ളിക്കുറുപ്പ് മാവേ ലി സ്റ്റോറില്‍ ഏഴായിരത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ കട മുഖേ ന നല്‍കുന്ന കിറ്റുകള്‍ തയ്യറാക്കിയവര്‍ക്കെതിരെയാണ് കേസെടു ത്തത്. സര്‍ക്കാര്‍ സംവിധാനം രാഷ്ട്രീയമായി ഉപയോഗിച്ചെന്ന സിപിഎം പരാതിയിലാണ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തത്. വൈറ്റ് ഗാര്‍ഡിന്റെ യൂണിഫോം ധരിച്ചാണ് മാവേലി സ്‌റ്റോറിലെ സാധനങ്ങള്‍ പാക്ക് ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ മാവേലി സ്റ്റോര്‍ അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ പോയതെന്നും പാക്കിംഗ് കഴിഞ്ഞ ശേഷം സിപിഎം പരാതിയില്‍ കേസെടുക്കുകയാണു ണ്ടായതെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.കാരാകുര്‍ശ്ശി പഞ്ചായ ത്തിലെ സന്നദ്ധ സേവകരായ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ക്കെ തിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രവര്‍ത്തകര്‍ ക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്നും കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കാരാകുര്‍ശ്ശി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി.