പാലക്കാട് :ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥി രീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചി ക്കോട് ജോലി ചെയ്യുന്ന യു.പി സ്വദേശി,ഷാര്‍ജയില്‍ നിന്നെ ത്തിയ കാവില്‍പ്പാട് സ്വദേശി,വിളയൂര്‍ സ്വദേശി,സേലത്ത് ലോറി ഡ്രൈ വറായ കുഴല്‍മന്ദം സ്വദേശി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീ കരിച്ചത്.
കഞ്ചിക്കോട് ഒരു ഹാര്‍ഡ് വെയര്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉത്ത ര്‍പ്രദേശ് സ്വദേശി ( 18) ഫെബ്രുവരി 21 നാണു ഉത്തര്‍പ്രദേശില്‍ നിന്നും കഞ്ചിക്കോട് എത്തിയത്.ഞായറാഴ്ച പനിയും വയറു വേദന യും ഉണ്ടായതിനെത്തുടര്‍ന്ന് പുതുശ്ശേരി പി എച്ച് സി യില്‍ കാണിച്ച് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.ഇപ്പോള്‍ ജില്ലാ ആശുപത്രി യില്‍ ചികിത്സയിലാണ്.ഇദ്ദേഹത്തിന്റെ കൂടെ ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ അഞ്ചു പേരുടെ കൂടെ സാമ്പിള്‍ പരിശോധിക്കും. ഇദ്ദേഹത്തിന് രോഗം പിടിപെടാന്‍ ഉണ്ടായ കാരണം കൂടുതല്‍ വിശ ദമായി റൂട്ട് മാപ്പ് വന്നതിനു ശേഷമേ അറിയൂ
ഷാര്‍ജയില്‍ നിന്നും മാര്‍ച്ച് 15ന് നാട്ടിലെത്തിയ കാവില്‍പ്പാട് സ്വദേ ശി (42) വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. നിരീക്ഷണ കാലയളവ് കഴിഞ്ഞ് ഞായറാഴ്ച വയറിളക്കവും പനിയുമായി ജില്ലാ ശുപത്രിയില്‍ എത്തുകയും സാമ്പിള്‍ പരിശോധനയ്ക്ക് അയക്കു കയും ചെയ്തിരുന്നു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റു ന്നു.
വിളയൂര്‍ സ്വദേശിയായ (23 വയസ്) വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം ന്യൂമോണിയ ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ച് ഇദ്ദേഹ ത്തിന്റെ അമ്മ മരിച്ചിരുന്നു. അമ്മയുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. അന്നേ ദിവസം തന്നെ പനിയെതുടര്‍ന്ന് മകനും വിദ്യാര്‍ഥിയുമായ വ്യക്തിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
കുഴല്‍മന്ദം സ്വദേശിയും സേലത്തു നിന്നും സാധനങ്ങള്‍ കൊണ്ടു വരുന്ന ലോറിഡ്രൈവറുമായ വ്യക്തിയെ ഞായറാഴ്ച പനിയും ശരീര വേദനയും ആയി കുഴല്‍മന്ദം ആശുപത്രിയില്‍ കൊണ്ടുപോയിരു ന്നു. അവിടെ നിന്നും 108 ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശു പത്രിയിലേക്ക് കൊണ്ടുപോവുകയും സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.തുടര്‍ന്ന് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാ ണ്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ ഉള്‍പ്പെടെ നിലവില്‍ ആറു പേര്‍ ജില്ലയില്‍ രോഗബാധിതരായി ഉണ്ട്.നിലവില്‍ 4974 പേരാണ് നിരീക്ഷണത്തിലുള്ളത്.4942 പേര്‍ വീടുകളിലും 28 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും,3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ആശുപത്രിയിലുള്ളവരുടെ ആരോ ഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു . പരിശോധനക്കായി ഇതുവരെ അയച്ച 1364 സാമ്പിളുകളില്‍ ഫലം വന്ന 1264 എണ്ണം നെഗറ്റീവും 8 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും രോഗമുക്ത രായി ആശുപത്രി വിട്ടിരുന്നു. ആകെ 27677 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.ഇതില്‍ 22703 പേരുടെ നിരീക്ഷ ണ കാലാവധി പൂര്‍ത്തിയായി.3626 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.