മണ്ണാര്‍ക്കാട്. വീടിനുതീപിടിച്ച് ഗൃഹോപകരണങ്ങള്കത്തിനശിച്ചു. മണ്ണാര്‍ക്കാട് അരകുറുശ്ശി പെരിഞ്ചോളം കുന്നത്ത് ചന്ദ്രികയുടെ വീട്ടിലാണ് ഇന്ന് വൈകീട്ട് 4.30ന് തീപിടുത്തമുണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ നില യത്തില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സേതുനാഥ പിള്ളയുടെ നേതൃത്വത്തി ല്‍ സേനാംഗങ്ങളായ ഷിന്റോ, ബിജു എബ്രഹാം , വി. സുരേഷ്കുമാര്‍, സജു ബാല കൃഷ്ണന്,ശരത്കുമാര്, വിജിത്ത്, ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവര്‍ സ്ഥല ത്തെത്തി തീയണയ്ക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് സേനാംഗങ്ങള്‍ അറിയിച്ചു. വീട്ടിലെ ടെലിവിഷന്‍ പൊട്ടിത്തെറിച്ച് ജനാലകള്‍ പൊട്ടിത്തകരുകയും ഭിത്തിക്ക് വിള്ളലുമുണ്ടായി. രണ്ടുലക്ഷംരൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
