എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ സജ്ജീകരിച്ച സോളാര്‍ പദ്ധതിയുടെ ഉദ്ഘാ ടനം നാളെ രാവിലെ 10ന് സ്കൂളില്‍ നടക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. എന്‍. ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനാകും. പി.ടി.എ., എസ്.എം.സി., എം. പി.ടി.എ., സ്റ്റാഫ് കൗണ്‍സില്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകര ണത്തോടെയാണ് 10 ലക്ഷംരൂപ ചിലവഴിച്ച് 20 കിലോവാട്ടിന്റെ സോളാര്‍ പദ്ധതി നട പ്പാക്കിയത്. ഫണ്ട് സമാഹരണത്തിനായി കൂപ്പണ്‍ ചലഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികളും പിടിഎയുടെ കീഴില്‍ നടത്തിയിരുന്നു. ചടങ്ങില്‍, തദ്ധേശസ്ഥാപന ജനപ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍, മറ്റുഅധ്യാപകര് പങ്കെടുക്കും.
