മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ നജാത്ത് കോളജില്‍ രണ്ടാംവര്‍ഷ ബിരുദ ബിദ്യാര്ഥിയെ സീ നിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. ബി.ബി.എ. വിദ്യാര്‍ഥി മുഹമ്മദ് മിന്‍ഹാജ് (20)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു. മൂന്നാംവര്‍ഷം ഡിഗ്രി ക്ക് പഠിക്കുന്ന മുഹമ്മദ് സലാം, ഇജ്ലാല്‍, അതുല്‍ സമന്, സല്മാന്, കണ്ടാലയറിയാ വുന്ന 15ഓളം പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് പേരെ അന്വേഷണ വിധേയമായി കോളജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടും ഷര്‍ട്ടിന്റെ ബട്ടന് ഇട്ടില്ലാ യെന്ന വിരോധത്താല്‍ മര്‍ദിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. മിന്ഹാജിന്റെ തലക്ക് പിടിച്ച് ഗേറ്റിലേക്ക് ഇടിക്കുകയും താക്കോല്‍ കൊ ണ്ട് തലയില്‍ കുത്തുകയും മുഖത്തടിക്കുകയും മറ്റും ചെയ്തതായും പരാതിയില്‍ പറയു ന്നു. കേളജില്‍ വച്ചുണ്ടായ അടിപിടിയില്‍ പരിക്കേറ്റ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. ഇതുപ്രകാരമാണ് പൊലിസ് കേസെടുത്തത്.
