അലനല്ലൂര്‍: കര്‍ക്കിടക വാവിന്റെ ഭാഗമായി എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടത്തി. പൂവത്തിങ്ങല്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിന് സമീപമുള്ള സി.എന്‍. പടിപാലം കടവിലാണ് ബലിതര്‍പ്പണം നടന്നത്. പിതൃമോക്ഷപ്രാര്ത്ഥനകളോടെ നൂറുകണക്കിന് ആളുകള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണം നടത്തി. സമിതി അംഗങ്ങളായ എം.പി സുഗതന്, തങ്കപ്പന് നായര്‍ ചൂഴാറ്റില്‍, കെ.പി സത്യബാലന്, എം.കൃഷ്ണന്, പി.ശിവശങ്കരന്, യു.കെ സത്യപാലന്, മുത്തുപാക്ക ത്ത്, കെ.ഗോപകുമാര്‍, ജനാര്ദ്ദനന് പള്ളിയാലില്‍, പി.വെളുത്ത, പി.ശശിധരന്, സി. വാസുദേവന്‍, എം.പത്മനാഭന്, അച്യുതന് പനച്ചിക്കുത്ത്, പി.ശ്രീധരന്, പി.രതീഷ്, പി. ശശിധരന് എന്നിവര്‍ നേതൃത്വം നല്കി. ജീവകാരുണ്യരംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന അഭയം സഹായ സമിതി പ്രദേശികമായ ആളുകളുടെ സൗകര്യാ ര്‍ത്ഥമാണ് വര്‍ഷംതോറും ബലിതര്‍പ്പണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
