പാലക്കാട് : ബംഗാളിന്റെ ഇന്നേവരെയുള്ള ചരിത്രം രേഖപ്പെടുത്തുന്ന ഡോ.സി. ഗണേഷ് രചിച്ച ബംഗ നോവലിന് വീണ്ടും പുരസ്കാരം. മലപ്പുറം കൊളക്കാട്ടുചാലി എ.എല്‍.പി. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന നമ്പീശന് മാസ്റ്റര്‍ സ്മാരക സമിതി നല്കുന്ന പുരസ്കാരത്തിനാണ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത്. ഡോ.ഖദീജ മുംതാസ്, പ്രൊഫ.ആര് .വി.എം ദിവാകരന്, ഡോ.പി.സുരേഷ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. എഴുത്തുകാ രനും നടനുമായ വി.കെ ശ്രീരാമനില്‍ നിന്നും ഡോ.സി ഗണേഷ് പുരസ്കാരം ഏറ്റുവാ ങ്ങി.
ബംഗാളിന്റെ സാമൂഹികരാഷ്ട്രീയ ചരിത്രം പറയുന്ന ഡോ.സി. ഗണേഷിന്റെ ബംഗ നോവലിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. നക്സലിസത്തിനായി ജീവിതം സമര്‍പ്പിച്ച കനുസന്യാലിന്റെ അവസാന ദിനത്തില്‍ തുടങ്ങി എട്ടുചെറുപ്പക്കാര് നടത്തു ന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയുമാണ് വംഗദേശത്തെ നോവലില്‍ അടയാളപ്പെടുത്തുന്നത്. കനുസന്യാലിന്റെയും നക്സല്‍ ബാരിയുടേയും കഥമാത്രമല്ല ബ്രിട്ടീഷ് അധിനിവേശകാലം മുതല്ക്കുള്ള ചരിത്രവും വായിക്കാം. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിയിട്ടും തോട്ടംമേഖലയിലും മറ്റുംതുടര്ന്ന കൊടിയ ചൂഷണവും ഇതിനോടെല്ലാമുള്ള പ്രതിഷേ ധമെന്ന നിലയില്‍ ചാരുമജുംദാറിന്റെയും കനുസന്യാലിന്റെയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന നക്സല്‍ബാരിയും അതിന്റെ തകര്‍ച്ചയുമെല്ലാം കഥാകൃത്ത് നോവലില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്.
പാലക്കാട് മാത്തൂര്‍ സ്വദേശിയായ ഡോ.സി. ഗണേഷ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരീക്ഷാ കണ്‍ട്രോളറുമാണ്. ചങ്ങാതിപ്പിണര്‍, ഉറുമ്പുദേശീയത, കാണംവിറ്റും ഓണം ഉണ്ണണം, കുട്ടികള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ഐസര്‍, ഭൂമിക്കുട്ടിയു ടെ ആകാശം, ക്രിയാത്മക കഥാപാത്രങ്ങള്‍, ചിങ്ങവെയിലിനെ തൊടാമോ തുടങ്ങി നിരവധി കഥാസമാഹരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട്. ആലോചന സാഹിത്യ വേദിയുടെ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം, കൊച്ചുബാവ പുരസ്കാരം, തൃശൂര്‍ സഹൃദയവേദിയുടെ നേവല്പുരസ്കാരം, സംസ്കൃതി ചെറുകഥാ പുരസ്കാരം, കൃതി സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
