മണ്ണാര്‍ക്കാട്: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ വി.എസ് അച്യു താനന്ദന്റെ വിയോഗത്തെ തുടര്‍ന്ന്, അദ്ദേഹത്തോടുള്ള ആദരസൂചകമായി മണ്ണാര്ക്കാ ട് സര്വകക്ഷിപ്രതിനിധികളുടെ നേതൃത്വത്തില്‍ മൗനജാഥയും അനുശോചനയോഗ വും നടത്തി. ഇന്ന് വൈകീട്ട് നഗരത്തിലൂടെയുള്ള മൗനജാഥയ്ക്കുശേഷം ജി.എം.യു.പി. സ്കൂളിന് സമീപം അനുശോചനയോഗം ചേര്‍ന്നു. എന്‍. ഷംസുദ്ദീന് എം.എല്‍.എ., വിവി ധ രാഷ്ട്രീയകക്ഷിപ്രതിനിധികളായ എന്‍.കെ നാരായണന്‍കുട്ടി, യു.ടി രാമകൃഷ്ണന്, അസീസ് ഭീമനാട്, പി. അഹമ്മദ് അഷ്റഫ്, റഷീദ് ആലായന്‍, മണികണ്ഠന് പൊറ്റശ്ശേരി, ബിജു നെല്ലാമ്പാനി സദഖത്തുള്ള പടലത്ത്, എ.കെ അബ്ദുള്‍ അസീസ്, പി.ആര് സുരേഷ്, കെ.വി അമീര്‍, വ്യാപാരി പ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു.
