മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍. ഷംസുദ്ദീന്റെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് ഗ്രൂപ്പ്. ‘അഡ്വ.ശംസുദ്ധീന്‍ mla’ എന്ന പേരിലാണ് ‘പബ്ലിക് ഗ്രൂപ്പ് ആരംഭിച്ചിട്ടുള്ളത്. ഇതില്‍ മൂവായിരത്തിനടുത്ത് ആളുകള്‍ അംഗങ്ങളാണെന്നും കാണിക്കുന്നുണ്ട്. തന്റെ പേരും ഫോട്ടോകളും ഉപയോഗിച്ച് ഒരു വ്യാജഫെയ്സ് ബുക്ക് ഗ്രൂപ്പ് തുടങ്ങിയതായി ശ്ര ദ്ധയില്പെട്ടകാര്യം എന്‍.ഷംസുദ്ദീന് എം.എല്‍.എ. തന്റെ ഓദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ സമൂഹമാധ്യമലോകത്തെ അറിയിച്ചു. പ്രസ്തുത അക്കൗണ്ടുമായി തനി ക്ക് യാതൊരു ബന്ധമില്ല. ആരും വഞ്ചിതരാകരുത്. വ്യാജ ഫെയ്സ്ബുക്ക് ഗ്രൂപ്പിനെതി രെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പില്‍ അറിയിച്ചു.
