പാലക്കാട് : ജില്ലയിലെ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും സ്കൂള്‍ ലൈബ്രറികള്‍ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട്, ജില്ലാ പഞ്ചായത്ത് 26 സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ലൈബ്രേറിയന്മാരെ നിയമിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് നിയമനം. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ സ്കൂളുക ളിലും ലൈബ്രേറിയന്മാരെ നിയമിക്കുകയാണ് ലക്ഷ്യം.
ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി നിയമന ഉത്തരവുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിദ്യാ ര്‍ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളര്‍ത്തുന്നതില്‍ വായനശീലം മുഖ്യ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷരായ എ. ഷാബിറ അധ്യ ക്ഷയായി. അംഗം എം പത്മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമന്‍കുട്ടി, പാലക്കാ ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ജൂനിയര്‍ സൂപ്രണ്ട് അരുണ്‍ വാസുദേവ്, സീനിയര്‍ ക്ലര്‍ക്ക് പ്രഫുല്ല എന്നിവര്‍ സംസാരിച്ചു.
