മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശത്ത് മഴതുടരുകയും പുഴകളില്‍ നിന്നുള്ള ജലമൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയ ര്‍ത്തി. മഴവീണ്ടും കനത്ത സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കു ന്നതിനായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് പുഴയിലെ വെള്ളത്തിന്റെ അളവും പത്ത് സെന്റീമീറ്റര്‍ വരെ ഉയരാന്‍ കാരണമാകുമെന്നതിനാല്‍ തീരത്ത് താമസിക്കുന്ന വര് ജാഗ്രത പാലിക്കണമെന്നും ജലസേചന വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. 97.5 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷി. ഇന്ന് 95.71 മീറ്റര്‍ വരെ ജലനിരപ്പ് എത്തി. തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. കഴിഞ്ഞവര്‍ഷം ഇതേദിവസം 96.03 മീറ്ററായിരുന്നു ജലനിരപ്പ്. ആവര്‍ഷം ആദ്യമായി ആദ്യമായി അണക്കെട്ട് തുറന്നത് ജൂലായ് 16നായിരുന്നു. എന്നാല്‍ ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ മെയ് 31ന് ഷട്ടറുകള്‍ ഉയര്‍ത്തി.രണ്ട് ദിവസത്തിന് ശേഷം അടച്ചു. പിന്നീട് ജൂണ്‍ 13നാണ് വീണ്ടും ഷട്ടര്‍ തുറന്നത്. ഈ മാസം 16വരെ തുടര്‍ച്ചയായി അണക്കെട്ടില്‍ നിന്നും വെ ള്ളം തുറന്നുവിടുകയും ചെയ്തിരുന്നു. അഞ്ച് മുതല്‍ 30 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെള്ളമൊഴിക്കി വിട്ടത്. മഴയ്ക്ക് നേരീയശമനമുണ്ടായതോടെ 16ന് ഷട്ടറുകള്‍ അടച്ചു. പിന്നീട് മഴ കനക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ ഒന്നര മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. കല്ലടിക്കോട്, ശിരുവാണി മലനിരകളില്‍ കനത്ത മഴ ലഭിക്കുമ്പോള്‍ പാലക്ക യം, ഇരുമ്പകച്ചോല പുഴകളില്‍ ജലമൊഴുക്ക് വര്‍ധിക്കും. ഈ പുഴകള്‍ നേരിട്ട് അണ ക്കെട്ടിലേക്കാണ് എത്തിച്ചേരുന്നതും. ഇത്തവണ കാര്‍ഷികാവശ്യങ്ങള്‍ക്കായി ഇടതു വലതുകര കനാലിലൂടെ യഥേഷ്ടം വെള്ളം തുറന്നുവിട്ടിരുന്നു. കാര്യക്ഷമമായി കനാലു കള്‍ പരിപാലിച്ചതിനാല്‍ വാലറ്റപ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ വെള്ളമെത്തുകയും ഇത് ജലനഷ്ടം കുറയ്ക്കാനും സഹായകമായി. ഈവര്‍ഷം വേനല്‍മഴയും കാലവര്‍ഷ ത്തിന്റെ തുടക്കത്തില്‍ തന്നെ ഇടതടവില്ലാതെ കനത്തമഴയും ലഭിച്ചതും സംഭരണ ശേഷി ഉയരാന്‍ കാരണമായി.
