അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) ആണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാന്‍ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായി രുന്നു. രാവിലെയായിട്ടും തിരികെ എത്താതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചി ലിലാണ് മൃതദേഹം കണ്ടെത്തിയത്.