അലനല്ലൂര്‍ : ഉണ്ണിയാല്‍ ഭാഗത്ത് മിനിലോറിയും ബൈക്കും തമ്മിലിടിച്ച് ലോട്ടറികച്ച വടക്കാരന് പരിക്കേറ്റു. എടത്തനാട്ടുകരയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജു (53)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ണിയാല്‍-എടത്തനാട്ടുകര റോഡില്‍ പാലക്കടവ് പാലത്തില്‍വെച്ചായിരുന്നു അപകടം. മരം കയറ്റി എടത്തനാട്ടു കരയില്‍ നിന്നു വരികയായിരുന്നു ലോറി. ഇറക്കമിറങ്ങി വന്ന ലോറി നിയന്ത്രണംവിട്ട് എതിരെ വന്ന ബൈക്കിലെ പാലത്തിന്റെ കൈവരിയിലേക്ക് കൂട്ടിയിടിക്കുകയായിരു ന്നു. പാലത്തിനും വാഹനങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിയ രാജുവിനെ നാട്ടുകാരും യാത്ര ക്കാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റ രാജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
