മണ്ണാര്‍ക്കാട്: അടുക്കി വെച്ച മാര്‍ബിളുകള്‍ ദേഹത്തേക്ക് വീണ്കടയിലെ ഇതര സം സ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. കുമരംപുത്തൂര്‍ വട്ടമ്പലത്തെ മാര്‍ബിള്‍ വില്പന കടയിലെ തൊഴിലാളി മധ്യപ്രദേശ് സ്വദേശി ബോരെഗ് ഖാന് (29) ആണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ മാര്‍ബിള്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് മാര്‍ബിള്‍ കാണിച്ചു കൊടുക്കുന്ന തിനിടെയാണ് അപകടം. നിരവധി മാര്‍ബിള്‍ സ്ലാബുകള്‍ക്ക് അടിയില്‍പെട്ട ബോരെഗി നെ തൊട്ടടുത്ത് പള്ളിയില്‍ നിന്നുമിറങ്ങിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ലത്തീ ഫും കൂട്ടുകാരനും അതുവഴി പാലക്കാട്ടേക്ക് പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട് ബസി നെ കൈകാണിച്ചു നിര്‍ത്തിച്ച് ബസില്‍ നിന്നും ഇറങ്ങിയ യാത്രക്കാരും മറ്റും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ടാണ് മാര്‍ബിള്‍ സ്ലാബ് മാറ്റി പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്ക് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
