മണ്ണാര്‍ക്കാട് : കര്‍ക്കിടകത്തെ നാടന്‍വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി വരവേല്‍ക്കാന്‍ മണ്ണാര്‍ക്കാട് ഷെഫ് പാലാട്ട് റസ്റ്റോറന്റില്‍ നാടന്‍ കോഴിഫെസ്റ്റ് നാളെ തുടങ്ങും. ഓഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കും. ഒട്ടേറെ ഔഷധഗുണങ്ങളുള്ള നാടന്‍ കോഴിയുടേയും കരി ങ്കോഴിയുടെയും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ക്കൊപ്പം ഔഷധക്കൂട്ടുകള്‍ അടങ്ങിയ കര്‍ക്കിടക കഞ്ഞിയും ഫെസ്റ്റില്‍ ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാ ട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരിങ്കോഴി പൊള്ളിച്ചത്, കപ്പയും കരിങ്കോഴി യും, കരിങ്കോഴി ചട്ടിക്കറി, കരിങ്കോഴി സൂപ്പ് തുടങ്ങിയവയും നാടന്‍കോഴി ഫെസ്റ്റില്‍ ലഭിക്കും. ഡയറക്ടര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. ശ്യാംകുമാര്‍, ഓപ്പറേഷന് മാനേജര്‍ രാജീവ്, ഷെഫ് ഹരീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
