മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ വിയ്യക്കുറുശ്ശിയില്‍ ഏഴുവയസുകാരന് നേരെ തെരുവു നായ ആക്രമണം. വിയ്യക്കുറുശ്ശിയിലെ ഹരീഷിന്റെ മകന് സായൂജിനാണ് തെരുവു നായ നായയുടെ കടിയേറ്റത്. ഞായറാഴ്ചയാണ് സംഭവം. വീടിന് മുന്നില്‍ കളിക്കുന്ന തിനിടെ സമീപത്തെ സ്കൂള്മൈതാനത്തേക്ക് തെറിച്ചുപോയ പന്ത് എടുക്കുന്നതിനായി പോയപ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. കാല്‍മുട്ടിനും കൈക്കും പരിക്കുണ്ട്. നിലവിളി കേട്ട് ഓടിയത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
