മണ്ണാര്‍ക്കാട്: കേരള റിട്ടയേര്‍ഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ് (കെആര്‍ടിസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനാചരണവും ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി. മണ്ണാര് ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ഹാളില്‍ കെപിസിസി സെക്രട്ടറി പി. ഹരി ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. അബ്ബാസ് അധ്യക്ഷനായി. സം സ്ഥാന എക്സി. അംഗം കെ.ജി. ബാബു, വി. രാധാകൃഷ്ണന്, സിബി, നസീര്‍ബാബു, പി. ഖാലി ദ്, ജില്ലാ സെക്രട്ടറി എം. വിജയരാഘവന്, ഖജാന്‍ജി ജി. അജിത്കുമാര്‍, ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് എന്നിവര്‍ സംസാരിച്ചു.
