തിരുവനന്തപുരം : കേരള ചരിത്രത്തിന്റെ ഏടുകളില്‍ സമരഭരിതമായ ഒരു കാല ത്തിന്റെ അടയാളവാക്യമായി ജ്വലിക്കുന്ന വി.എസ്. ഇനി ഓര്മ. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് (102) അന്തരിച്ചു. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് വിശ്രമജീവിതം നയിച്ചു വന്ന വിഎസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്ത പുരം എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വിഎ അരുണ്‍ കുമാറും വി.വി ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് തുടങ്ങിയ മന്ത്രിമാരും പാര്‍ട്ടിനേതാക്കളും ഇന്ന് ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു. സിപിഎമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവിച്ചിരു ന്ന അവസാനത്തെ കണ്ണിയായിരുന്നു വിഎസ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന് അച്യു താനന്ദന് എന്ന വിഎസ്. 1923 ഒക്ടോബര്‍ 20നും പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 മുതല്‍ ഇടതുപ്രസ്ഥാ നത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷന് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1964ല്‍ പാര്‍ട്ടി വളര്‍ന്നതോടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗമായി. 1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നുതവണ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ പ്രതിപക്ഷ നേതാവുമായി.