കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊടുവായൂര്‍: വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് പൊതു വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ നേട്ട ങ്ങളെസംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ സര്‍വെയില്‍ 16-ാം സ്ഥാനത്തായിരുന്ന കേര ളം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജ്യത്തെ ജില്ലകളിലെ വിദ്യാഭ്യാസ നിലവാരം പരിശോധിച്ചപ്പോള്‍ കേരളം പ്രഥമ ശ്രേണിയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങാതെ കുട്ടികളുടെ സമഗ്ര വളര്‍ച്ച ഉറപ്പാക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അറിവിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വരായി വളരാന്‍ കുട്ടികള്‍ക്കാവണം. ഇതിനായി പഠനത്തോടൊപ്പം കായികവും കലാപരവുമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ സ്കൂളുകള്‍ മികച്ച പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 14,000-ത്തോളം വരുന്ന സ്കൂളുകളിലെ പരമാവധി പ്രശ്നങ്ങള്‍ പരി ഹരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. സംസ്ഥാനത്തെ നല്ലൊരു ശതമാനം സ് കൂളുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്ന സമയത്താണ് ഈ സര്‍ക്കാര്‍ അധി കാരത്തിലെത്തിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം പൊതു വിദ്യാഭ്യാസ രംഗം മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.
കെ.ബാബു എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി. സാങ്കേതിക റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് എ.ഇ. വിഷ്ണുപ്രദീപന് അവതരിപ്പിച്ചു. പ്ലാന്‍ ഫണ്ട് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് 670 ചതുരശ്ര മീറ്റര്‍ വിസ്തീര് ണത്തില്‍ കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം നിര്‍മിച്ചി ട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം എം. രാജന്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ആര്. ചിന്നക്കുട്ടന്‍, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകു മാരന്, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ഷീല, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറ ക്ടര്‍ ടി.എ സലീനബീവി, പ്രിന്‍സിപ്പല്‍ ടി. ശോഭ, പി.ടി.എ പ്രസിഡന്റ് കെ.രവിചന്ദ്രന്‍, എസ്.എം.സി ചെയര്മാന് സി. പ്രേമദാസ് , എം.പി.ടി.എ പ്രസിഡന്റ് കെ. ഷീബ, പിടിഎ വൈസ് പ്രസിഡന്റ് എം.സുധീര്‍, ഹയര്‍സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് വൈ.കെ അജിതകുമാരി, ഡെപ്യൂട്ടി എച്ച്.എം ടി.സുഗേഷ്, പ്രധാന അധ്യാപിക എം. വിനീത, വിവിധ രാഷ്ട്രിയ പര്‍ട്ടി പ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
