മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്വിഭജി ച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഡീലിമിറ്റേഷന്‍ കമ്മീഷന് പുറത്തിറക്കി. കരട് വി ജ്ഞാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 വരെ സമര്‍പ്പിക്കാം. ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ അതത് ജില്ലാ കളക്ടര്‍ മാര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ വഴിയോ ആക്ഷേപങ്ങള്‍ സമര്പ്പിക്കാവുന്നതാ ണ്. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കേണ്ടതാണെന്ന് കമ്മീഷന് അറിയിച്ചു. നിര്‍ദ്ദിഷ്ട ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും ജനസംഖ്യയും ഭൂപടവും കരട് വിജ്ഞാപനത്തോടൊപ്പം ലഭ്യമാണ്. കരട് വിജ്ഞാപനം അതത് തദ്ദേശ സ്ഥാപനങ്ങളിലും ജില്ലാ കളക്ടറേറ്റുകളിലും പരിശോധനയ്ക്ക് ലഭിക്കും. കൂടാതെ, https://delimitation.lsgkerala.gov.in, https://sec.kerala.gov.in എന്നീ വെബ്സൈറ്റുകളി ലും ഇത് പരിശോധിക്കാം. ഡീലിമിറ്റേഷന്‍ കമ്മീഷന് വിലാസം: സംസ്ഥാന ഡീലിമി റ്റേഷന് കമ്മീഷന്, കോര്പ്പറേഷന് ബില്‍ഡിങ് നാലാം നില, വികാസ് ഭവന് പി.ഒ, തി രുവനന്തപുരം-695033.
