കല്ലടിക്കോട്: കരിമ്പ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മീന്‍വല്ലം സ്പ്രിംങ്ഷെഡ് പദ്ധതിയുടെ ഭാഗമായി പാലന ആശുപത്രി യുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപും ആരോഗ്യബോധവല്ക്കര ണവും രക്തദാനക്യാംപും നടത്തി. മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളിഫാമിലി പള്ളി പാരിഷ് ഹാലില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എച്ച്.ജാഫര്‍ അധ്യക്ഷനായി. പി.എസ്. എസ്.പി. എക്സി. സെക്രട്ടറി ഫാ.സീജോ കുരിക്കാട്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗം അനിത സന്തോഷ്, ചുള്ളിയാംകുളം ഹോളിഫാമിലി പള്ളി വികാരി ഫാ. റീജോ മേ ടയ്ക്കല്, ഡോ.വെങ്കിട്ട കൃഷ്ണ, മീന്‍വല്ലം സ്പിംങ് ഷെഡ് ഗ്രാമീണ നീര്‍ത്തട സമിതി സെക്രട്ടറി സിജു കുര്യന് എന്നിവര്‍ സംസാരിച്ചു. ആരോഗ്യപരിശോധനാ ക്യാംപില്‍ പങ്കെടുത്ത നിരവധിപേര്‍ രക്തദാനവും നടത്തി.
