മണ്ണാര്‍ക്കാട് : നിപനിയന്ത്രണങ്ങളുടെ ഭാഗമായുള്ള തീവ്രബാധിത മേഖലകളിലെ കുടുംബങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃ ത്വത്തിലുള്ള ഭക്ഷ്യകിറ്റ് വിതരണം ആശ്വാസമായി. മണ്ണാര്‍ക്കാട് നഗരസഭ, കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവര്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തീവ്ര ബാധിതമേഖലകളിലുള്ളവര്ക്ക് കിറ്റുകള്‍ വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍മാര്‍, ആര്. ആര്.ടി, സിവില്‍ഡിഫന്‍സ് അംഗങ്ങള്‍ക്ക് കൈമാറിയാണ് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളിലായി 350 കിറ്റുകളും വിവിധ വാര്‍ഡുകളിലുള്ളവര്‍ക്ക് നഗര സഭ നല്കി. 100 കിലോ അരിയും 120 കിലോ പഞ്ചസാരയും നല്കി സേവ് മണ്ണാര്‍ക്കാട് നഗരസഭയുടെ പദ്ധതിയില്‍ പങ്കാളികളായി. 1500ഓളം കിറ്റുകള്‍ നഗരസഭയിലേക്ക് വേണ്ടി വരുന്നുണ്ട്. ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചതായും വേണ്ട നടപടി സ്വീക രിക്കാമെന്ന് കലക്ടര്‍ പറഞ്ഞതായി നഗരസഭാ ചെയര്മാന് നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. സ്ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷനും തീവ്രബാധിത മേഖലകളിലുള്ളവര്‍ക്ക് 111ഓളം അരികിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഐ.എന്‍.എല്‍. പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.കുമരംപുത്തൂര്‍ പഞ്ചായത്തില്‍ സേവ് മണ്ണാര് ക്കാട് 110ഓളം ഭക്ഷ്യകിറ്റുകള്‍ നല്കി. ചങ്ങലീരി, മോതിക്കല്‍ വാര്‍ഡുകളിലെ 110 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തിന്റെ സാന്നിദ്ധ്യത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ഷെരീഫ്, ഉഷ എന്നിവര്‍ സേവ് ചെയര്മാന് ഫിറോസ് ബാബുവില്‍ നിന്നും കിറ്റുകള്‍ ഏറ്റുവാങ്ങി. സേവ് സെക്ര ട്ടറിയേറ്റ് അംഗം കെ.ഫക്രുദ്ദീന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ വിഷ്ണു, ഷാജി എന്നി വര് പങ്കെടുത്തു.
കുമരംപുത്തൂര്‍ പഞ്ചായത്തില്‍ മോതിക്കല്‍ വാര്‍ഡിലെ 58കാരന് നിപബാധിച്ച് മരിച്ച തിനെ തുടര്‍ന്നാണ് താലൂക്കില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കുമരംപു ത്തൂര്‍ പഞ്ചായത്തിലെ ചക്കരകുളമ്പ്, ചങ്ങലീരി, മോതിക്കല്‍, ഞെട്ടരക്കടവ്, വേണ്ടാം കുര്‍ശ്ശി, കുളപ്പാടം, ഒഴുകുപാറ, മണ്ണാര്‍ക്കാട് നഗരസഭയിലെ പെരിമ്പടാരി, കാഞ്ഞിരം പാടം, ഗോവിന്ദാപുരം, ഒന്നാംമൈല്‍, കാഞ്ഞിരം, അതിര്‍ത്തി പഞ്ചായത്തുകളായ കാ രാകുര്ശ്ശിയിലെ തോണിപുറം, സ്രാമ്പിക്കല്‍, വെളുങ്ങോട്, കരിമ്പുഴയിലെ കാവുണ്ട, അമ്പലംപാടം, പൊമ്പ്ര എന്നീ വാര്‍ഡുകളാണ് തീവ്രബാധിതമേഖലകളായി പ്രഖ്യാപി ച്ചത്. അടച്ചിടല്‍ മൂലം ജനജീവിതം ദുസ്സഹമായിരുന്നു. നിത്യവരുമാനത്തിന് ജോലിക്കു പോയി കുടുംബം കഴിഞ്ഞിരുന്നവരുള്പ്പടെ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയ തോടെയാണ് തദ്ദേശസ്ഥാപനങ്ങള്‍ സന്നദ്ധസംഘടനകളുടെയെല്ലാം സഹായത്തോടെ കിറ്റുവിതരണത്തിലേക്ക് നീങ്ങിയത്.
