അലനല്ലൂര്‍ : എടത്തനാട്ടുകരയിലെ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും മറ്റു ചികിത്സാ സൗകര്യങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോ ണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് അധ്യ ക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ നസീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറിമാരായ അനു എസ്.ബാലന്, അസീസ് കാര, മറ്റു നേതാക്കളായ നസീബ, പി.സനൂപ്, ടി.ഷബീര്‍, സിദ്ദീഖ്, ഷാഹിദ്, ഷമീം, അജ്മല്‍, ബാലകൃഷ്ണന് പെട്ട മണ്ണ, അഫ്സര, എന്‍.കെ മുഹമ്മദ് ബഷീര്‍, റസാഖ് മംഗലത്ത്, പി.പി ഏനു, ടി.കെ ഷംസു, എം.മഹ്ഫൂസ്,അയ്യപ്പന് കുറൂപ്പാടത്ത് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, ഹമീദ് പടുകുണ്ടില്‍, പി.കുഞ്ഞമ്മു, എം.പി നൗഷാദ്, ടി.ഹഫീസ്, അലി പൂളമണ്ണ, എ.ഹുസൈന്, വി.തേവരുണ്ണി, ടി.യു ജുനൈദ്, ടി.പി ഇല്യാസ്, കെ.കെ അയൂബ്, എം. ഫെബിന, മുബാറക് വീട്ടിക്കാട്ട്, വാപ്പത്തുകുളംപടിയന് രാമചന്ദ്രന്, ശിഹാബ്, നിഹാന് തുടങ്ങിയവര്‍ സംസാരിച്ചു.
