കല്ലടിക്കോട് : യാത്രക്കാരായ വിദ്യാര്‍ഥികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ബസ്സുടമയും ജീവനക്കാരും ചേര്‍ന്ന് ബസിനുള്ളില്‍വെച്ച് അനുമോദിച്ചു.
കല്ലടിക്കോട് – മൂന്നേക്കര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മഞ്ചാടിക്കല്‍ ബസാണ് സ്ഥിരം യാത്രക്കാരായ വിദ്യാര്‍ഥികളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എ സ് എന്നിവയില്‍ വിജയംനേടിയവരെ അനുമോദിച്ചത്. മൂന്നേക്കര്‍ ജങ്ഷനില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിനുള്ള യാത്ര തുടങ്ങുന്നതിനുമുന്‍പാണ് ബസിനുള്ളില്‍ അനുമോദന സദസ്സ് നടന്നത്. ആല്ബിന് കെ. ജോഷി, അഭിയ തോമസ്, അദ്വൈത് മഹേഷ്, ജോഷ്വാ പ്രവീണ്‍, സംഗീത സന്തോഷ്, നാജിയ നൈസല്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് അനുമോ ദനം ലഭിച്ചത്. വാര്‍ഡംഗം അനിത സന്തോഷ് അധ്യക്ഷയായി. ചുള്ളിയാംകുളം ഹോളി ഫാമിലി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്്റ്റര്‍ തെരേസ്, സമീപത്തെ മദ്രസയിലെ പ്രതിനിധി ഷംസുദ്ദീന്, ബസ്സുടമകള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. തോമസ് മാത്യു, ലിജോ തോമസ് എന്നിവര്‍ സംസാരിച്ചു. തോട്ടം തൊഴിലാളികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു മാത്രമായാണ് ഈ ബസ് കൂടുതലും സര്‍വീസ് നടത്തുന്നത്. രാവിലെ, ഉച്ച യ്ക്ക്, വൈകീട്ട് എന്നിങ്ങനെ മൂന്ന് തവണയാണ് ബസ് മൂന്നേക്കറിലേ ക്ക് വരുന്നത്. ഈ ഭാഗത്തേക്കുള്ള ഏകബസാണിത്.
