മണ്ണാര്‍ക്കാട് : തത്തേങ്ങലത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞ സാഹചര്യത്തില്‍ പ്രദേശത്ത് നിരീക്ഷണത്തിനായി വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു. റോഡരുകിലെ കാടുവെട്ടിനീക്കുന്ന പ്രവൃത്തികളും നടത്തി. രാത്രികാല പട്രോളിങ്ങും ശക്തമാക്കിയ തായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകിട്ടാണ് ബൈാക്ക് യാത്രക്കാരായ രണ്ട് പേര് പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ആര്.ആര്.ടിയും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പുലിയെത്തിയ തോ ട്ടത്തിലും കണ്ട വന്യമൃഗത്തിന്റെ കാല്പാടുകള് പരിശോധിച്ചു. തോട്ടത്തില്‍ പുല്ലും കാടും മൂടികിടക്കുന്നതിനാല്‍ കാല്‍പ്പാടുകള്‍ വ്യക്തമായി ലഭിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പ് നിഷേധിക്കുന്നുമില്ല. സൈലന്റ്വാലി വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. മുന്‍പ് മേഖലയില്‍ നിരന്തരം പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിച്ചിരുന്നു. വീണ്ടും പുലിസാന്നിദ്ധ്യമുണ്ടായതോ ടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ഇതേ തുടന്നാണ് വനംവകുപ്പ് നടപടികള്‍ ശക്ത മാക്കിയത്.
പുലിയെ കണ്ടതായി പറയുന്ന കല്‍ക്കടി ഭാഗത്ത് തോട്ടത്തിലാണ് ശനിയാഴ്ച രാത്രിയില്‍ ആര്.ആര്.ടി. രണ്ട് കാമറകള്‍ സ്ഥാപിച്ചത്. ഇതിലെ ദൃശ്യങ്ങള്‍ അടുത്ത ദിവസം പരി ശോധിക്കും. ഇന്ന് തത്തേങ്ങലം റോഡില്‍ കല്‍ക്കടി ഭാഗത്തായി റോഡരുകിലെയും വനാതിര്‍ത്തിയിലേയും അടിക്കാടുകളും വെട്ടിമാറ്റി. ഈഭാഗത്ത് അടിക്കാട് വളര്‍ന്നു നില്‍ക്കുന്നത് മൂലമുള്ള കാഴ്ചതടസം ഒഴിവാക്കാനായാണ് വനപാലകര്‍ നാട്ടുകാരുടെ സഹായത്തോടെ അടിക്കാട് വെട്ടിനീക്കല്‍ പ്രവൃത്തി നടത്തിയത്. പ്രദേശത്ത് തകരാ റിലായ തെരവുവിളക്കുകള് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരി ക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
