കോട്ടോപ്പാടം : കേന്ദ്രസര്‍ക്കാറിന്റെ പുതിയനിര്‍ദേശങ്ങള്‍മൂലം ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പൊതുപ്രവൃത്തികള്‍ പ്രതിസന്ധിയിലായെന്ന് കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോ ജ്യമായ പദ്ധതിയിലൂടെ തൊഴില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കരയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ ജി.പ്രിയങ്കയ്ക്ക് നിവേദനം നല്കി.
ഗ്രാമപ്രദേശങ്ങളിലെ തോടുകള്‍, നീര്‍ചാലുകള്‍, ഭൂവികസന പ്രവൃത്തികള്‍, മണ്ണ്-ജലസംരക്ഷണം തുടങ്ങീ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള അടിയന്തരപ്രവൃത്തികള് നടത്തുന്നതിന് കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍പ്രകാരം ഗ്രാമ പഞ്ചായത്തിന് സാ ധിക്കാത്ത അവസ്ഥയാണ്. തൊഴിലാളികള്‍ക്ക് നൂറ് ദിവസം തൊഴില്‍ നല്‍കണമെന്നും അപേക്ഷനല്കിയാല് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണമെന്നുമുള്ള നിബ ന്ധനയും പാലിക്കാന്‍ കഴിയുന്നില്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പടെ മൂവായിരത്തോളം തൊഴിലാളികള്‍ക്ക് മാസങ്ങളായി അപേക്ഷനല്‍കിയിട്ടും തൊഴില്‍ നല്കാന് കഴിയാത്ത അവസ്ഥയാണ്. വര്‍ഷങ്ങളായി നല്‍കിയിരുന്ന വിവിധ പ്രവൃത്തി കളാണിത്.
ഈ തൊഴിലില്‍ നിന്നുള്ള വരുമാനം കൊണ്ടു ഉപജീവനം കഴിക്കുന്ന മലയോരമേഖല യില്‍ ഉള്‍പ്പെട്ട തൊഴിലാളികളും പ്രയാസത്തിലാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാ ട്ടി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹ മ്മദാലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിജോ വര്‍ഗീസ്, നസീമ ഐനെല്ലി, റുബീന ചോലക്കല്‍, അബൂബക്കര്‍ നാലകത്ത്, ഒ.നാസര്‍, കെ.ടി അബ്ദുള്ള, റഷീദ് പുളിക്കല്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ദീപ എന്നിവരും പങ്കെടുത്തു.
