മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്- ചിന്നത്തടാകം അന്തര്‍സംസ്ഥാനപാതയില്‍ ഒന്നാംറീച്ചിലെ മരംമുറിച്ചുനീക്കുന്നതിനുള്ള ലേലം വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ആറാം ലേലത്തിലും ആരും ലേലംകൊണ്ടില്ല. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഒന്നാം റീച്ചിലെ പ്രവൃത്തികളില്‍ കാലതാസം നേരിടുന്നതിനും സാധ്യതയേറി.
തെങ്കര മുതല്‍ ആനമൂളി വരെ റോഡരുകിലുള്ള 219 മരങ്ങള്‍ മുറിക്കുന്നതിന് നടത്തിയ ലേലമാണ് വീണ്ടും ഏറ്റെടുക്കാന്‍ ആളില്ലാതായി പോയത്. തുടക്കത്തില്‍ 20 ലക്ഷം രൂപ മൂല്യമിട്ട മരങ്ങള്‍ ഘട്ടംഘട്ടങ്ങളായി കുറഞ്ഞ് അഞ്ച് ലക്ഷത്തിലേക്കാണ് എത്തിയത്. എന്നാല്‍ ഈതുകയ്ക്കും ലേലം ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതിനാല്‍ ആഗസ്റ്റ് ആദ്യവാരത്തില്‍ വീണ്ടും ലേലം നടത്താനുള്ള ഒരുക്കത്തിലാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അതോറിറ്റി അധികൃതര്‍. ചിറപ്പാടം മുതല്‍ ആനമൂളി വരെ വളവുകള്‍ നിവ ര്‍ത്തി റോഡ് നിര്‍മിക്കുന്നതിനായി നേരത്തെയുള്ള രൂപരേഖയില്‍ മാറ്റം വരുത്തിയിട്ടു ണ്ട്. ഇതിനാല്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും അപകടസാധ്യതയുള്ളതുമായി മരങ്ങള്‍ മുറിച്ചുമാറ്റിയേ തീരൂ. ഈ ഭാഗത്ത് കെ.എസ്.ഇ.ബിയുടെ 14 വൈദ്യുതി തൂ ണുകളും മാറ്റേണ്ടി വരുന്നുണ്ട്. ഇതിന്റെ ചിലവിനായുള്ള തുക കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ വൈദ്യുതിവകുപ്പിന് കൈമാറുമെന്നും അധികൃതര്‍ അ റിയിച്ചു. നേരത്തെ എച്ച്ടി, എല്‍ടി തൂണുകള്‍ ഉള്‍പ്പടെ 40നടുത്ത് വൈദ്യുതി തൂണുകള്‍ മാറ്റിയിരുന്നു.
മഴ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ തീര്‍ക്കുന്ന ജോലികളാണ് നടന്നുവരുന്നത്. അതേസമയം കുഴികള്‍ നിറഞ്ഞ് യാത്രഅസാധ്യമായിരുന്ന ചിറപ്പാടം ഭാഗത്ത് ഒരു കിലോമീറ്ററോളം ദൂരത്തില്‍ കുഴികള്‍ ജിഎസ്ബി മിശ്രിതമിട്ട് താത്കാ ലികമായി നികത്തിയിട്ടുണ്ട്. അതേസമയം ആനമൂളി വരെ റോഡിലുള്ള കുഴികള്‍ യാത്രാദുരിതം സൃഷ്ടിക്കുന്നുമുണ്ട്. കലുങ്കുകളുടേയും അഴുക്കുചാലുകളുടെയും പ്ര വൃത്തികളാണ് പുരോഗമിക്കുന്നത്. ഈപ്രവൃത്തികള്ക്കും മഴ പ്രതികൂലമാകുന്നുണ്ട്. ഈ മാസം 31 വരെയാണ് ഒന്നാംറീച്ചിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കരാരുകാ രന് സര്‍ക്കാര്‍ ദീര്ഘിപ്പിച്ചുനല്കിയിട്ടുള്ള സമയം.
