മണ്ണാര്‍ക്കാട് : നിപസ്ഥിരീകരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ തീവ്രബാധിത മേഖലകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സേവ് മണ്ണാര്‍ക്കാട് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. ചങ്ങലീരി, മോതിക്കല്‍ വാര്‍ഡുകളിലെ 110ഓളം കുടുംബങ്ങ ള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തിന്റെ സാന്നിദ്ധ്യത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ഷെരീഫ്, ഉഷ എന്നിവര്‍ സേവ് ചെയര്മാന് ഫിറോസ് ബാബുവില്‍ നിന്നും കിറ്റുകള്‍ ഏറ്റുവാങ്ങി. സേവ് സെക്രട്ടറിയേറ്റ് അംഗം കെ.ഫക്രുദ്ദീന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ വിഷ്ണു, ഷാജി എന്നിവര്‍ പങ്കെടുത്തു.

.