മണ്ണാര്‍ക്കാട് : പുതിയ നിപാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ തീവ്രബാധിത മേഖലകള്‍ മാറ്റിയതായി പ്രഖ്യാപിക്കണമെന്നും മറ്റുരീതിയിലുള്ള ജാഗ്ര തകള്തുടരാന് ജനങ്ങളെ പ്രേരിപ്പിക്കുകയും വേണമെന്നും എന്‍.ഷംസുദ്ദീന് എം.എല്‍. എ. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായി എം.എല്‍.എ. വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ടുകളും നിത്യവരുമാനത്തിന് ജോലിക്ക് പോയി ഉപജീവനം കഴി ക്കുന്ന കുടുംബങ്ങളുടേയും പ്രയാസങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തീവ്രബാധിത മേ ഖലകളിലുള്ളര്ക്ക് തടസ്സമില്ലാത്ത രീതിയില്‍ ജോലിക്ക് പോകാനും വരാനും സൗകര്യ മേര്പ്പെടുത്തണം. പ്രതിരോധവും ജാഗ്രതയും ഉറപ്പുവരുത്തികൊണ്ട് ഇതിന് അനുവദി ക്കണം. കുമരംപുത്തൂര്‍ പഞ്ചായത്തില്‍ നിപസ്ഥിരീകരിച്ച സാഹചര്യത്തില്‍ മണ്ണാര് ക്കാട് നഗരസഭയിലും, കുമരംപുത്തൂര്‍ പഞ്ചായത്തിലും തീവ്രബാധിത മേഖലകള്‍ പ്രഖ്യാപിച്ചിട്ട് എട്ടുദിവസത്തോളമായി. അടച്ചിടല്‍ മൂലം നിത്യവൃത്തിക്ക് മാര്‍ഗമി ല്ലാത്ത കുടുംബങ്ങള്‍ നേരിടുന്നത് വലിയപ്രശ്നമാണ്. പ്രോട്ടോക്കോള്‍ പ്രകാരമാണ് നടപടികളെങ്കിലും ഇത്രയും കര്‍ശനമായ രീതിയില്‍ മുന്നോട്ട് പോകാനാകില്ല. ജോ ലിക്ക് പോയി ഉപജീവനം നടത്താനുള്ള സൗകര്യം തീവ്രബാധിത മേഖലയുടെ കാര്യ ത്തില്‍ മാറ്റംവരുത്തികൊണ്ട് ഉണ്ടാകണം. ഇത്തരം രോഗങ്ങള്‍ ആവര്‍ത്തിക്കാതിരി ക്കാന്‍ വേണ്ട ശ്രദ്ധയോടെ ജാഗ്രതയും പാലിക്കണം.
നിപ സ്ഥിരീകരിച്ച കുമരംപുത്തൂര്‍ സ്വദേശിയുടെ മകന്റെ പരിശോധനഫലം നെഗറ്റീ വ് ആയത് ആശ്വാസ്യകരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പാലക്കാട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. ഇതെല്ലാം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെ ന്നാണ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റുനല്കാന് സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യം ജില്ലാ കലക്ടറേയും അറിയിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ സഹകരണ ത്തോടെ കിറ്റുവിതരണം ചെയ്യുന്നകാര്യം ആലോചിക്കാമെന്ന് കലക്ടര്‍ അറിയിച്ചതായി എം.എല്‍.എ. പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീഖ് റഹ്മാനും പങ്കെടുത്തു.
കുമരംപുത്തൂര്‍ പഞ്ചായത്തിലും പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷ്യകിറ്റുവിതരണം ചെയ്യാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് രാജന് ആമ്പാടത്ത് അറിയിച്ചു.സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ അടുത്ത ദിവസം കിറ്റുനല്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ബാധിത മേഖലകളില്‍ പൊലിസിന്റെ കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്.
