മണ്ണാര്‍ക്കാട്:സ്പ്രിന്‍ക്ലര്‍ അഴിമതിയില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തി ന്റെ വിവിധ ഭാഗങ്ങളില്‍ നട്ടുച്ചപ്പന്തം എന്ന പേരില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ് പച്ചീരി, മണ്ഡലം ട്രഷറര്‍ ശറഫുദ്ധീന്‍ ചേനാത്ത്,വൈസ് പ്രസിഡന്റ് നൗഷാദ് പടിഞ്ഞാറ്റി,പഞ്ചായത്ത് സെക്രട്ടറി ഷെരീഫ് ആമ്പാടന്‍ എന്നിവര്‍ ചങ്ങലീരിയിലും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് നൗഷാദ് വെള്ളപ്പാടം, പഞ്ചായത്ത് ട്രഷറര്‍ റഹീം ഇരുമ്പന്‍,മണ്ഡലം വൈസ് പ്രസിഡന്റ് മുനീര്‍ പുല്ലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇല്യാസ് പൂരമണ്ണില്‍ എന്നിവര്‍ ചുങ്കം സെന്ററിലും പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജംഷീര്‍ വാളയാടി, മണ്ഡലം വൈസ് പ്രസിഡന്റ് ജിഷാര്‍ നെച്ചുള്ളി, പഞ്ചായത്ത് സെക്രട്ടറി മുബാറക് വൈശ്യന്‍, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സൈഫുദ്ധീന്‍ എന്നിവര്‍ പള്ളിക്കുന്ന് സെന്ററിലും സമരത്തിന് നേതൃത്വം നല്‍കി.