അട്ടപ്പാടി: പാടവയല്‍ തേക്കുപനയില്‍ നീര്‍ച്ചാലിന് സമീപത്ത് നിന്നും 1230 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. തേക്കുപന ഊരില്‍ നിന്നും ഏകദേശം മൂന്നര കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള ചെന്തവമലയുടെ അരികത്തുള്ള നീര്‍ച്ചാ ലിന്റെ സമീപത്തായി ഡ്രമ്മുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്.അനുബന്ധ സാധനങ്ങളും കണ്ടെടുത്തു. ആരെ യും പിടികൂടിയിട്ടില്ല.
അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ രാജേഷ്.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഭോജന്‍.ടി.കെ ,ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ്.കെ, ഇ. പ്രമോദ്, പ്രദീപ് ആര്‍, ഫ്രെനെറ്റ് ഫ്രാന്‍സിസ്, രങ്കന്‍.കെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജിത.പി, എന്നിവര്‍ ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ കാലത്ത് അട്ടപ്പാടിയില്‍ വലിയ രീതിയില്‍ വ്യാജ വാറ്റ് കൂടിയതിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും, അഗളി എക്‌സൈസ് റേഞ്ചും നടത്തുന്ന പരിശോധന തുടരുകയാണ്.