പാലക്കാട് : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടെങ്കി ലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുന്നു. ജില്ലയില്‍ നിലവില്‍ രണ്ട് കോവിഡ് രോഗബാധിത രാണ് ചികിത്സയിലുളളത്.നിലവില്‍ 6992 പേര്‍ വീടുകളിലും 33 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശു പത്രിയിലും, 3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7030 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ള വരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.പരിശോധനക്കായി ഇതുവരെ അയച്ച 1310 സാമ്പിളുക ളില്‍ ഫലം വന്ന 1264 എണ്ണം നെഗറ്റീവും 8 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും രോഗ മുക്തരായി ആശുപത്രി വിട്ടിരുന്നു.ആകെ 27498 ആളുകളാണ് ഇതു വരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 20468 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.3517 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്. 24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847