മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധന സഹായ പദ്ധതികളില്‍ അടിയന്തര മായി ഇടപെട്ട് സഹായങ്ങളനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് ഇ -മെയില്‍ സന്ദേ ശമയച്ചു.2020 ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസിക ള്‍ക്ക് നല്‍കുന്ന ധന സഹായ തീയതി 2019 ഡിസംബര്‍ 01 എന്നാ ക്കുക, ലോക്ക് ഡൗണ്‍ സമയമായതിനാല്‍ അക്ഷയ കേന്ദ്രങ്ങളി ലേക്കുള്ള യാത്ര പ്രയാസവും ഓണ്‍ലൈന്‍ തിരക്കും പരിഗണിച്ച് അപേക്ഷിക്കാനുള്ള സമയം ഏപ്രില്‍ 30 എന്നത് നീട്ടി നല്‍കുക, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വേണമെന്നത്. ബന്ധം തെളിയി ക്കുന്ന രേഖയോട് കൂടി കുടുബങ്ങളുടെ അക്കൗണ്ട് സ്വീകരിക്കു ക,അല്ലങ്കില്‍എന്‍ആര്‍ഐ അക്കൗണ്ടിന്റെ സാധ്യത പരിശോധിച്ച് സ്വീകരിക്കുക, തിരിച്ചുവന്ന പ്രവാസികളില്‍ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 5 വര്‍ഷം തികഞ്ഞ് പെന്‍ഷന്‍ നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ച അടിയന്തര സഹായം ഈ സാഹചര്യത്തില്‍ മനദണ്ഡ ങ്ങള്‍ ഒഴിവാക്കി എല്ലാവര്‍ക്കും നല്‍കുക, നാട്ടിലെത്തുന്ന പ്രവാസി കളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രവാസി പാക്കേജ് പ്രഖ്യാപിക്കണം, കോവിഡ് ദൈനം ദിനം ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിക്കുന്നത് പ്രവാ സികളുടെ ജീവന് തന്നെ ഭീഷണിയാവുന്നു. ഇതിനാല്‍ അവരെ അടിയന്തരമായി നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ ദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇമെയില്‍ സന്ദേശത്തി ലൂടെ ഉന്നയിച്ചതായി ജില്ല പ്രസിഡന്റ് ഹനീഫ മുതുതല, ജനറല്‍ സെക്രട്ടറി, ബഷീര്‍ തെക്കന്‍, ട്രഷറര്‍ പാലക്കല്‍ ബാപ്പുട്ടി ഹാജി എന്നിവര്‍ അറിയിച്ചു.