അലനല്ലൂര്‍ : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാട്ടാനശല്ല്യം രൂക്ഷമാ കുന്നു. കോട്ടോപ്പാടം, അലനല്ലൂര്‍, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ മലയോരപ്രദേശ ങ്ങളിലാണ് കാട്ടാനകളെത്തുന്നത്. കൃഷിയും നശിപ്പിക്കുന്നുണ്ട്. വനപാലകരും ആര്. ആര്.ടിയും ചേര്‍ന്ന് ആനകളെ തുരത്തുന്നുണ്ടെങ്കിലും കാടുകയറുന്ന ഇവ മറ്റുവഴികളി ലൂടെ വീണ്ടും ജനവാസകേന്ദ്രങ്ങളിലേക്കെത്തുകയാണ്. ഇത് ഭീതിയും സൃഷ്ടിക്കുന്നു. വീടുകള്‍ക്ക് അടുത്തുവരെ കാട്ടാനയെത്തുന്നുണ്ട്. കൃഷിനശിപ്പിക്കുന്നതിനാല് കര് ഷകരും പ്രതിസന്ധിയിലായി.
തുരത്തുമ്പോള്‍ മറ്റൊരുവഴിക്ക് ഇറങ്ങും
കോട്ടോപ്പാടം പഞ്ചായത്തിലെ മുളകുവള്ളം, ഉറവുകുഴി, കോട്ടാണി ഭാഗങ്ങളില്‍ കഴി ഞ്ഞദിവസങ്ങളില് കാട്ടാനയെത്തി. സൈലന്റ്വാലി വനത്തില്‍ നിന്നും കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തി കൃഷിനശിപ്പിച്ചശേഷം പാണക്കാടന് മലയില്‍ തമ്പടിക്കു ന്ന പ്രവണതയാണ് കണ്ടുവരുന്നത്. കാട്ടാനയെത്തിയ വിവരം അറിയിക്കുന്നപ്രകാരം വനപാലകരും ആര്.ആര്.ടിയുമെത്തി തുരത്താറുണ്ട്. എന്നാല്‍ ഒരുവഴിയിലൂടെ കാടു കയറുന്ന കാട്ടാനകള്‍ മറ്റൊരിടത്തേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്. അലനല്ലൂര്‍ പഞ്ചാ യത്തിലെ ചളവ, മലയിടിഞ്ഞി ഭാഗങ്ങളിലും കാട്ടാനകളെത്തുന്നുണ്ട്. നീലിക്കല്‍ ഫോറസ്റ്റ് സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇവിടെ കാട്ടാനകളെ തുര ത്തുന്നത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം ഭാഗത്തും കാട്ടാനശല്ല്യമുള്ളതാ യി പരാതിയുണ്ട്. ഒരാഴ്ചമുമ്പ് ഇവിടെ ഒരുവീട്ടുവളപ്പിലേക്ക് കാട്ടാനയെത്തിയിരുന്നു.
തൂക്കുവേലി തകര്‍ക്കും കാട്ടാനയെത്തുന്നു
വനാതിര്‍ത്തിയില്‍ സൗരോര്ജ്ജതൂക്കുവേലിയുണ്ടെങ്കിലും ഇതിലേക്ക് മരങ്ങള്‍ തള്ളി യിട്ട് തകര്‍ത്താണ് ആനകള്‍ കൃഷിയിടങ്ങളിലേക്ക് വരുന്നത്. എടത്തനാട്ടുകര മേഖല യില്‍ വനാതിര്‍ത്തിയില്‍ പ്രതിരോധവേലി ഇല്ലാത്തതിനാലാണ് ഇവിടെ കാട്ടാനശല്ല്യം വര്‍ധിക്കാനിടയാക്കുന്നത്. ഈഭാഗത്ത് തൂക്കുവേലി നിര്‍മിക്കണമെന്ന ആവശ്യം ശക്ത മായിട്ടുണ്ട്. നിലവില്‍ അമ്പലപ്പാറ മുതല്‍ പൊതുവപ്പാടം വരെയാണ് പ്രതിരോധതൂക്കു വേലിയുള്ളത്. കുമരംപുത്തുര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ ഭാഗത്തേക്ക് തൂക്കു വേലി നിര്മിക്കണമെങ്കില് വനാതിര്‍ത്തിയില്‍ മരങ്ങള്‍ മുറിക്കേണ്ടതുണ്ട്. ഇത്തര ത്തിലുള്ള മരങ്ങളുടെ കണക്ക് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡി. എഫ്.ഒയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ താന്നിച്ചുവട് മുതല്‍ മിനുസപ്പാറ വരെയുള്ള 1.700 കിലോമീറ്റര്‍ ദൂരത്തിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ സൈലന്റ് വാലി വനംഡിവി ഷന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
