കോട്ടോപ്പാടം : മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ വീണ്ടും നിപ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്ക് വിതരണം ചെയ്ത് തിരുവിഴാംകു ന്ന് സി.പി.എ.യു.പി. സ്കൂള്‍. സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവ ല്‍ക്കരണ ക്ലാസും നടത്തി. മാസ്ക് വിതരണോദ്ഘാടനം കോട്ടോപ്പാടം പഞ്ചായത്ത് കു ടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വിനോദ്കുമാര്‍ നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസുമെടുത്തു. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ദീന് അധ്യക്ഷ നായി. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, എ.ജയചന്ദ്രന്, കെ.ടി ഹാരിസ്, കെ. രോഹിത്ത്, വിനീത, മണികണ്ഠന്, രഞ്ജിത്ത് ജോസ്, എന്‍.നിഷ എന്നിവര്‍ സംസാരിച്ചു.
