കോട്ടോപ്പാടം : കോട്ടോപ്പാടം കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അന്താരാഷ്ട്ര ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ചന്ദ്രനിലേക്കൊരു യാത്ര എന്ന പേരില്‍ സെമി നാര് സംഘടിപ്പിച്ചു. നാസ മീഡിയ റിസോഴ്സ് അംഗം കെ.വി.എം അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.പി സാദിക്ക് അധ്യക്ഷനായി. ശ്യാം അക്കൂരത്ത്, സി. പി വിജയന്, ബാബു ആലായന്‍, എസ്.എന്‍ ദിവ്യ, ഇ.കെ ധന്യ, ജി.ദിവ്യ, എസ്.ലീന, കെ.എം ഷാനി, ഫസീല അബ്ബാസ് എന്നിവര്‍ സംസാരിച്ചു. പ്രശ്നോത്തരി മത്സരവും നടന്നു.
