മണ്ണാര്‍ക്കാട്: പാര്‍ട്ടി ഓഫീസിന് മുന്പില് പടക്കംപൊട്ടിച്ച സംഭവത്തില്‍ സിപിഎം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനപര മായ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി .പൊതുപ്രവര്‍ത്തകനും എസ്എഫ്ഐ മുന്‍ മണ്ണാര്‍ക്കാട് ഏരിയാസെക്രട്ടറിയുമായ കെ. ഷാനിഫാണ് മണ്ണാര്‍ക്കാട് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയത്.നേരത്തെ, പാര്‍ട്ടിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് സംഘടനാനടപടിനേരിട്ട് പുറത്താക്കപ്പെട്ടയാളാണ് ഷാനിഫ്. സിപി എം ജില്ലാ കമ്മിറ്റിയംഗം പി.എം. ആര്‍ഷോ, മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി, ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാ ടം, മറ്റു നേതാക്കളായ കെ. മന്‍സൂര്‍, അന്‍ഷാദ് കുമരംപുത്തൂര്‍, ഷാജ് മോഹന്‍ എന്നിവ ര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്.. പരാതി ലഭിച്ചി ട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
