കല്ലടിക്കോട് പാർസൽവാഹനവും ഡ്രൈവറെയും കടത്തിക്കൊ ണ്ടുപോയി ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. ഈ കേസിൽ നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെ യ്തിരുന്നു. പൊമ്പ്ര മുറിച്ചിറ മുനവ്വിറിനെയാണ് (27) അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാ വി അജിത്കുമാറിനുലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാ നത്തിൽ മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊമ്പ്രയിൽ നടത്തിയ പരിശോധനയിൽ ഇയാളു ടെ വീടിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു.

.മണ്ണാ ര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.2024 ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. കാസർ കോട്ടുനിന്നും വരുകയായിര ന്ന പാർസൽ സർവീ സ് വാഹനത്തെ പിന്തുടരുകയും ചൂരിയോട് പാലത്തിനുസമീപം വാഹനം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് കല്ലടിക്കോട് പോലീസ് അറിയിച്ചു. മുനവ്വിർ പോലീസിനെ ആക്രമി ച്ചകേസ് ഉൾപ്പെടെ വിവിധ സ്റ്റേ ഷനുകളിലായി നിരവധി കേ സുകളിൽ പ്രതിയാണ്. കല്ലടിക്കോട് പോ ലീസ് ഇൻസ്പെക്ടർ ജി.എസ്. സജി, എഎസ്ഐ വി. സുനിൽ കുമാർ, സി.എസ്. സുനിൽ, പി. സാബു, സീന, റംഷാദ് എന്നിവരാണ് അന്വേ ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
