കോട്ടോപ്പാടം: നാടിന്റെ പുരോഗതിയില്‍ മുഖ്യപങ്കുവഹിച്ച് ഇപ്പോള്‍ കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശ ത്ത് നിന്ന് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യ മൊരുക്കുന്നതിനായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി സ്മാരക ട്രസ്റ്റിന്റെ കീഴിലുള്ള കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൈസ്്കൂള്‍,എ.എം.എല്‍.പി സ്‌കൂള്‍ എന്നീ സ്ഥാപന ങ്ങള്‍ വിട്ടു നല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കോട്ടോ പ്പാടം പഞ്ചായത്ത് പരിധിയിലെ പ്രവാസികള്‍ക്കായാണ് ഈ വിദ്യാ ലയങ്ങളില്‍ സംവിധാനമൊരുക്കുന്നത്.ക്വാന്റൈന്‍ സമയത്തേക്ക് ആവശ്യമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവുംഉറപ്പാക്കും.