എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് പുതിയ വി നോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന് എം.എല്‍. എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, ഡി.ടി.പി.സി, റവന്യു, വനം, പൊലിസ്, എക്സൈസ് വകുപ്പ് പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു. റവന്യുവകുപ്പിന്റെ അധീനതയിലുള്ള ഭൂമി ജില്ലാ പ്രൊമോഷന് കൗണ്‍സിലിന് കൈമാ റുന്നപക്ഷം പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് എം.എല്‍.എ. പറഞ്ഞു.
ഡി.ടി.പി.സിയുടെ 1.30 കോടിയും ജില്ലാ പഞ്ചായത്തിന്റെ 25ലക്ഷം ഗ്രാമ പഞ്ചായത്തി ന്റെ അഞ്ച് ലക്ഷവുമാണ് നിലവില്‍ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. കുരുത്തിച്ചാ ലില്‍ അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്കി കൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി നടപ്പാത, വ്യൂപോയിന്റ്, ശൗചാലയങ്ങള്‍, കഫ്തീരിയ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുക്കൂപാലം, കണ്ണാടിപ്പാലം കൂടാതെ സാഹസികവിനോദം എന്നിവയും ഭാവിയില്‍ നടപ്പിലാക്കാനാണ് ഉദ്ദേശം. ഒന്നരയേക്കര്‍ ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള ത്. റെവന്യുവകുപ്പ് പാട്ട വ്യവസ്ഥയിലാണ് ഭൂമി നല്‍കുന്നത്. ഭൂമിയ്ക്ക് ആദ്യത്തെ അഞ്ച് വര്‍ഷത്തെ പാട്ടത്തുക ഒഴിവാക്കി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കിയി ട്ടുണ്ട്. ഇതില്‍ അനുമതി ലഭ്യമാകുന്നതോടെ കാലതാമസമില്ലാതെ പദ്ധതി തുടങ്ങാനാ കുമെന്ന് ഡിടിപിസി അധികൃതര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും നീക്കിവെച്ച തുക കൊണ്ട് നടപ്പിലാക്കാവുന്ന പദ്ധതികള്‍ നവംബര്‍ മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് രാജന് ആമ്പാടത്തും, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്കളത്തിലും ആവ ശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം ജില്ലാ പഞ്ചായത്തില്‍ ഡി.ടി.പി.സി. അധികൃത രുടെ യോഗം ചേരാനും ധാരണയായി. സന്ദര്‍ശകര്‍ പുഴയിലേക്ക് ഇറങ്ങാത്തവിധമാക ണം പദ്ധതിയെന്നും മൈലാംപാടം റോഡില്‍ നിന്നും കുരുത്തിച്ചാലിലേക്ക് തിരിയുന്ന പ്രധാന പാതയില്‍ കാമറ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കുരുത്തിച്ചാലില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാട ത്ത് അധ്യക്ഷനായി. ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ഡി.ടി.പി.സി. സെക്ര ട്ടറി ഡോ.സില്‍ബര്‍ട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, സൈലന്റ്വാലി വൈല്‍ഡ് ലൈഫ് വാര്ഡന് സാജു വര്‍ഗീസ്, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ബി രാജേഷ്, ഭൂരേഖാ തഹസില്‍ദാര്‍ ടിജോ ടി. ഫ്രാന്‍സിസ്, ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി, വാര്‍ഡ് മെമ്പര്‍ ഡി.വിജയലക്ഷ്മി, നൗഷാദ് വെള്ളപ്പാടം, ജോസ് കൊല്ലിയില്‍, രവി തുടങ്ങിയവര്‍ സംസാരിച്ചു.
