മണ്ണാര്‍ക്കാട്: 2020 ജനുവരി ഒന്നിന് ശേഷം നാട്ടില്‍ വന്ന് തിരിച്ച് പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കായി നോര്‍ക്ക് റൂട്ട്‌സ് നല്‍കുന്ന 5000 രൂപ ധനസഹായത്തിന് സൗജന്യമായി അപേക്ഷ നല്‍കാനും മറ്റ് സഹായങ്ങള്‍ക്കുമായി യൂത്ത് കെയര്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്ന താണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി എന്നിവര്‍ അറിയിച്ചു.
ആവശ്യമായ രേഖകള്‍
പാസ് പോര്‍ട്ടിന്റെ ആദ്യപേജ്
പാസ് പോര്‍ട്ടിന്റെ അവസാന പേജ് (മേല്‍വിലാസമുള്ള പേജ്)
പാസ് പോര്‍ട്ടിലുള്ള വിസ പേജ്
1-1-2020ന് ശേഷം വന്ന അറൈവല്‍ സീല്‍ ചെയ്ത പേജ്
ബാങ്ക് പാസ് ബുക്കിന്റെ പേജ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ
പാസ് പോര്‍ട്ട് സൈസ് ഫോട്ടോ
ഇത്രയം രേഖകള്‍ വാട്‌സ് ആപ്പ് വഴി യാണ് അയക്കേണ്ടത്. നമ്പറുകള്‍: 90618 4677, 98472 28535