തച്ചമ്പാറ: പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയുമായി ബന്ധപ്പെട്ട അരി വിവാദം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ നാലര വര്‍ഷമായി യാതൊരു എതിരഭിപ്രായങ്ങളുമില്ലാതെ പ്രവര്‍ ത്തിക്കുന്ന ഭരണ സമിതിയെ കരിവാരിത്തേക്കാനുള്ള സി.പി.എമ്മി ന്റെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സാമൂഹ്യ അടുക്കളയുടെ ചാര്‍ജ് ഉണ്ടായിരുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്തംഗത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തച്ചമ്പാറ ദേശ ബന്ധു ഹൈസ്‌കൂളിലുണ്ടായിരുന്ന 1321 കിലോ അരി കൊണ്ടു വന്നത്. അരി പഴക്കമുള്ളതായതിനാലും ഭക്ഷ്യയോഗ്യമല്ലെന്ന് ബോധ്യപ്പെടുകയും ചൈയ്തതോടെ അരി മാറ്റി നല്ലയിനം അരി വാങ്ങിക്കാന്‍ തീരുമാനിച്ചതും ആ അംഗത്തിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരമാണ്. ഭരണ സമിതിയിലെ മൂന്ന് എല്‍.ഡി.എഫ് മെമ്പര്‍മാരും അടക്കമുള്ള മുഴുവന്‍ മെമ്പര്‍മാരുടെയും സമ്മതത്തോടെ അരി മാറ്റി വാങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഭക്ഷ്യയോഗ്യമല്ലാത്ത1321 കിലോ അരിയും മാറ്റി പകരം 1321കിലോ നല്ല അരി തന്നെ തിരിച്ച് വാങ്ങുകയും ചെയ്തിട്ടു ണ്ട്. തുടക്കത്തില്‍ 100 കിലോ അരി കൊണ്ടുവരികയും ബാക്കി അരി പാവപ്പെട്ടവര്‍ക്ക് കിറ്റാക്കി നല്‍കാന്‍ ഭരണ സമിതി കൂടി മിനുറ്റ്‌സില്‍ രേഖപ്പെടുത്തി യതുമാണ്.എന്നാല്‍ സ്റ്റോക്ക് എഴുതാന്‍ ചുമതലപ്പെടുത്തിയിരുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ പ്രേരക് ഇത് കൃത്യ മായി രേഖപ്പെടുത്താതിരിക്കുകയും സ്റ്റോക്ക് റജിസ്റ്റര്‍ പുറത്ത് കൊണ്ടു പോയി രാഷ്ട്രീയ ഗൂഢാലോചന നടത്തു കയുമായിരുന്നുവെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

ദിനേന മുന്നൂറ് പേര്‍ക്ക് ഭക്ഷണം നല്‍കി നല്ല നിലയില്‍ പ്രവര്‍ത്തി ച്ച് വന്ന സാമൂഹ്യ അടുക്കളയെ കുറിച്ച് ആരോപണം ഉന്നയിച്ച് ഭരണസമിതിയെ കരിവാരിത്തേക്കാനും അടുത്ത പഞ്ചായത്ത് തെര ഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടക്കാമെന്ന വ്യാമോഹത്താലു മാണ് സി.പി.എം ഈ നീചകൃത്യം ചെയ്തതെന്നും യു.ഡി.എഫ് നേതാക്കള്‍ വിശദീകരിച്ചു.

കഴിഞ്ഞ ഇരുപത്തിയേഴാം തിയ്യതി മുതലാണ് സാമൂഹ്യ അടുക്കള ആരംഭിച്ചത്. അന്നു മുതല്‍ ഇന്ന് വരെ സി.പി.എം പാര്‍ട്ടിയോ യുവ ജന സംഘടനയായ ഡി.വൈ.എഫ്. ഐ യോ സാമൂഹ്യ അടുക്കളയു മായി സഹകരിച്ചിട്ടില്ല.എന്നാല്‍ അടുക്കളയുടെ പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ തടസ്സപ്പെടു ത്തുവാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് ആരോപിച്ചു. ഒറ്റക്കെട്ടായി നില്‍ ക്കേണ്ട ഈ സമയത്ത് രാഷ്ട്രീയ പകപോക്കല്‍ അംഗീകരിക്കാ നാവില്ല. ഈ വിഷയവു മായി ബന്ധപ്പെട്ട് എത് അന്വേഷണത്തിനും തയ്യാറാണെന്നും നിയമ പരമായി ഏതറ്റം വരെയും പോകുമെന്നും യു.ഡി.എഫ് നേതാക്കാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമണി, യു.ഡി.എഫ് ചെയര്‍മാന്‍ എം.ഹമീദ് ഹാജി, പി.എസ് ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസി.ഷാജു പഴുക്കാത്തറ ,സന്തോഷ് പാലക്കയം,തങ്കച്ചന്‍,പി. സഫീര്‍,നൗഷാദ് ബാബു തുടങ്ങി യവര്‍ വാര്‍ത്താ സളേനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!