അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രയാസത്തിലായ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുമായി പാറപ്പുറം എഫ് സി അന്റ് ലെനിറ്റി ചാരിറ്റ ബിള്‍ ട്രസ്റ്റ്. അലനല്ലൂര്‍ പഞ്ചായത്തിലെ കാഞ്ഞിരംകുന്ന്, പാറപ്പുറം, പെരിമ്പടാരി പ്രദേശത്തെ ഇരുനൂറിലധികം വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കിയത്. പാണ്ടിക്കാട് സില്‍വ ഓര്ഡേജ് ഹോമിലേക്ക് അരിയും പലചരക്ക് സാധനങ്ങളും എത്തിച്ച് നല്കി.കൃഷ്ണകുമാര്‍, ഷെഫീക്ക്.എപി, റാഷിദ്, ഷിബിലി, സജാദ്, ഷുക്കൂര്‍, സല്മാന് എന്നിവര്‍ നേതൃത്വം നല്കി.