മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍- ഒലിപ്പുഴ റോഡില്‍ നടത്തിയ അറ്റകുറ്റപ്പണിയില്‍ ക്രമ ക്കേടുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി നവീകരണ പ്രവര്‍ത്തനം വേണ്ടവിധത്തില്‍ നടന്നിട്ടില്ല. കുഴിയടക്കലില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതിനാലാണ് അടച്ച കുഴി തകരുന്നതും തൊട്ടടുത്ത് കുഴികള്‍ രൂപപ്പെടുന്നതി നുംകാരണം. ചെറിയ കുഴികള്‍ അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുന്നില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രണ്ട് ചെറുപ്പക്കാരാണ് ഈ റോഡില്‍ മരിച്ചിട്ടുള്ളത്. 10നടുത്തുപേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. അധികൃതര്‍ ഇതൊന്നും കണ്ടി ല്ലെന്ന് നടിക്കുകയാണ്. ഓട്ടയടക്കുന്നതിലെപിഴവ് കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്താറില്ല. ഗതാഗതം സുഗമമാക്കുന്ന രീതിയില്‍ എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തി യാത്രാദുരിതം പരിഹരിക്കുകയാണ് വേണ്ടത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് അസീസ് ഭീമനാട് അധ്യക്ഷനായി. നേതാക്കളായ സക്കീര്‍ തയ്യില്‍, ശശിധരന് എടത്തൊടി, സതീശന് താഴത്തെതില്‍, സി.ജെ രമേഷ് , ഹബീബുള്ള അന്‍സാരി, സൈദ് കുരിക്കള്‍, വി.പി ശശിധരന്, ഏനു. ഇ.വി. രാധാ കൃഷ്ണന് , കെ.ജി. ബാബു, പൂതാനി നസീര്‍ ബാബു, ഷംസു, ഉസ്മാന് പാലക്കാഴി, നൗഫല്‍ തങ്ങള്‍, നൗഷാദ് ചേലഞ്ചേരി, ഗിരീഷ് ഗുപ്ത, മണികണ്ഠന് വടശ്ശേരി, സുഗുണകുമാരി, വേണുഗോപാല്‍, സിബ്ഗത്തുള്ള, ഫിലിപ്പ്, ഉമ്മര്‍ മനച്ചിത്തൊടി, ഹരിദാസ് ആറ്റക്കര, പ്രേംകുമാര്‍ വട്ടോടി എന്നിവര്‍ സംസാരിച്ചു.
