കല്ലടിക്കോട്: വായന പക്ഷാചരണത്തിന്റെ ഭാഗമായി കരിമ്പ ഗവ. ഹയര്‍ സെക്കന് ഡറി സ്കൂളില്‍ പുസ്തകങ്ങളെ കണ്ടെത്തുന്നതിന് നടത്തിയ ബുക്ക് ഹണ്ട് വിദ്യാര്‍ഥിക ള്‍ക്ക് വേ ട്ടെടുക്കുന്ന പുസ്തകങ്ങള്‍ സ്കൂള്‍ ശേഖരത്തില്‍ നിന്നും കണ്ടെത്തുക എന്ന തായിരുന്നു പരിപാടി. 5000 ലധികം പുസ്തക ശേഖരമുള്ളത്തില്നിന്നും നറുക്കിട്ട് ലഭിച്ച അഞ്ച് പുസ്തകങ്ങള്‍ മാത്രം കണ്ടെത്തുമ്പോള്‍ മറ്റുപല പുസ്തകങ്ങളെ മനസിലാ ക്കാനും ഇവര്‍ക്ക് കഴിയും. പന്ത്രണ്ട് സംഘങ്ങളായി വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. റീഡിംഗ് ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാ യിരുന്നു മത്സരം. പ്രിന്‍സിപ്പല്‍ ബിനോയ് .എന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. അധ്യാപക രായ, ഗായത്രി ദേവി, ജസീന, എം.അരുണ്‍ രാജ് വിദ്യാര്‍ഥികളായ ആല്വിന് സിജു, പി.യു.ആനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
