മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയില്‍ കുഴികള്‍ പെരുകിയ തോടെ വാഹനയാത്ര അപകടഭീഷണിയില്‍. റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നുതുടങ്ങി. കുമരംപുത്തൂര്‍ ചുങ്കം മുതല്‍ കാഞ്ഞിരംപാറ വരെ യാണ് യാത്ര ദുഷ്കരമായിട്ടുള്ളത്. കുഴിയില്ലാത്ത ഒരിടവുമില്ല.
കാഞ്ഞിരംപാറ, പുതുക്കുളം, ആലുങ്ങല്‍ ജങ്ഷന്, ഉണ്ണിയാല്‍ ജങ്ഷന് സമീപം, പാല ക്കാഴി മില്ലുംപടി വളവ്, അലനല്ലൂര്‍ ടൗണില്‍ ആശുപത്രി ജങ്ഷന്, അയ്യപ്പന്‍കാവിന് മുന്‍വശം, കാട്ടുകുളം, ഭീമനാട് കവലയ്ക്ക് സമീപം, ഭീമനാട് കള്ളുഷാപ്പിന് സമീപം, കോട്ടോപ്പാടം ജങ്ഷന് കഴിഞ്ഞുള്ള ഇറക്കം, സി.എച്ച്. ഓഡിറ്റോറിയം പരിസരം, അരിയൂര്‍, ചുങ്കം എ.യു.പി. സ്കൂള്‍ ഭാഗങ്ങളിലെല്ലാം കുഴികളുടെ നിരയാണ്. അലനല്ലൂ ര്‍ ടൗണില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പരിസരത്തും, ആശുപത്രി ജംങ്ഷന് സമീപത്താ യും കിടങ്ങിനുസമാനമായാണ് കുഴികളുണ്ടായിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് ജി.എസ്.ബി. മിശ്രിതമിട്ട് നികത്തി. കുഴികള്‍ കാരണം അപകടങ്ങളും സംഭവിക്കുന്നു. തിങ്കളാഴ്ച രാത്രിയില്‍ തടിക്കഷ്ണങ്ങള്‍ കയറ്റി പോവുകയായിരുന്ന ലോറി ചുങ്കം എ.യു. പി. സ്കൂളിന് സമീപത്തെ കുഴിയില്‍ കുടുങ്ങുകയും വാഹനം ചരിഞ്ഞതോടെ തടി ക്കഷ്ണങ്ങള്‍ റോഡിലേക്കുവീണ് ഗതാഗതസവുമുണ്ടായി. ദിവസങ്ങള്‍ക്ക് മുമ്പ് അലന ല്ലൂര്‍ അയ്യപ്പന്‍കാവിന് സമീപത്തും റോഡിലെ കുഴിയില്‍ ഇരുചക്രവാഹനം വീണും അപകടം സംഭവിച്ചിരുന്നു.
മലയോര ഹൈവേയുടെ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനി മെറ്റലും പാറപ്പൊടിയും ചേര്ത്തമിശ്രിതമിട്ട് വലിയകുഴികള്‍ നികത്തുന്നുണ്ടെങ്കിലും ശക്തമായ മഴയില്‍ വീണ്ടും കുഴികള്‍ രൂപപ്പെടുകയാണ്. മഴ മറാതെ റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ക്കും നിവൃത്തിയില്ലാതായിരിക്കുകയാണ്. മുന്‍പ്, റോഡിന്റെ അറ്റകുറ്റപ്പ ണി പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തെ ഏല്‍പ്പിച്ചിരുന്നു. രണ്ടുവ ര്ഷത്തോളമുള്ള അറ്റകുറ്റപണിയ്ക്ക് ലക്ഷങ്ങളാണ് ചലവഴിച്ചത്. ആറുമാസം മുന്പാ ണ് മലയോരഹൈവേ നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് കെ.ആര്.എഫ്. ബിയ്ക്ക് പാത കൈമാറിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പണി തുടങ്ങുകയും ചെയ്തു. അഴുക്കുചാലിന്റെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. അതേസമയം റോഡ് തകര്‍ന്നതോടെ ഇവര്‍ക്ക് കുഴികളടക്കല്‍ തുടരുന്നത് കരാര്‍ കമ്പനിയേയും വലയ്ക്കുന്നു. മഴമാറുന്നപക്ഷം റോഡ് വാഹനഗതാ ഗതത്തിനായി യോഗ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു.
