തെങ്കര :മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങും,നേതൃ കണ്‍വെന്‍ഷനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആറ്റക്കര ഹരിദാസ് അധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ,ഡി.സി.സി മെമ്പര്‍ ബാലകൃഷ്ണന്.കെ, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്് സെയ്ത് കുരിക്കള്‍ ,ഗിരീഷ് ഗുപ്ത,നൗഷാദ് ചേലംഞ്ചേരി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ വട്ടോടി വേണുഗോപാല്‍ ,സി.പി മുഹമ്മദ് അലി,പൊതിയില്‍ ബാപ്പുട്ടി,എം.ഹംസ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.പി ജഹീഫ്,മോഹനന് ,അല്ലാബക്സ് തുടങ്ങിയവര്‍ സംസാരിച്ചു.
